മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിങിന്റെ സത്യപ്രതിജ്ഞ ഇന്ന്
ഇത് രണ്ടാം തവണയാണ് ബിരേന്‍ സിംഗ് മുഖ്യമന്ത്രി ആകുന്നത്
ന്യൂഡല്‍ഹി:മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിങ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.വൈകിട്ട് മൂന്ന് മണിക്കാണ് സത്യപ്രതിജ്ഞ. ഇത് രണ്ടാം തവണയാണ് ബിരേന്‍ സിംഗ് മുഖ്യമന്ത്രി ആകുന്നത്.കേന്ദ്ര നിരീക്ഷകരില്‍ ഒരാളായ നിര്‍മല സീതാരാമന്‍ ആണ് തീരുമാനം പ്രഖ്യാപിച്ചത്.
മണിപ്പൂരില്‍ ബിജെപി വ്യക്തമായ ആധിപത്യം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനം വൈകുകയായിരുന്നു.ബിരേന്‍ സിങും മുതിര്‍ന്ന എംഎല്‍എ ബിശ്വജിത് സിങും തമ്മിലുള്ള തര്‍ക്കമായിരുന്നു കാരണം. ബിരേന്‍ സിങ് മുഖ്യമന്ത്രിയായി തുടരാനുള്ള തീരുമാനമെടുത്തത് ബിജെപി നിയമസഭാ കക്ഷി യോഗമാണ്.
തുടര്‍ച്ചയായി രണ്ടാം തവണയാണ് മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. മുപ്പത്തിയൊന്ന് സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്.മുഖ്യമന്ത്രി ബിരേന്‍ സിംഗ്,വിദ്യാഭ്യാസ മന്ത്രി രാധേശ്യാം തുടങ്ങിയ ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ അധികവും വിജയിച്ചു.