
മണ്ണാര്‍ക്കാട്: പാലക്കാട് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി തോട്ടര സ്വദേശിനി നബീസയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കരിന്പുഴ പടിഞ്ഞാറേതില്‍ ഫസീല, ഭര്‍ത്താവ് ബഷീര്‍ എന്നിവര്‍ക്കെതിരേയുള്ള കുറ്റമാണ് തെളിഞ്ഞത്. കേസില്‍ വിധി ശനിയാഴ്ച പ്രഖ്യാപിക്കും.
2016 ജൂണ്‍ 23നായിരുന്നു തോട്ടര സ്വദേശിനി നബീസ (71) കൊലപ്പെട്ടത്. പ്രതിയായ ഫസീലയുടെ ഭര്‍ത്താവായ ബഷീറിന്റെ മുത്തശിയാണ് നബീസ. പ്രതികള്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് നോമ്പ് തുറക്കാനായി നബീസയെ വിളിച്ചു വരുത്തി നോമ്പ് കഞ്ഞിയില്‍ വിഷം ചേര്‍ത്താണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം ചാക്കില്‍കെട്ടി മൃതദേഹം ഉപേക്ഷിച്ചു. മൃതദേഹത്തോടൊപ്പം ലഭിച്ച കുറിപ്പ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.