നടയടയ്ക്കല്‍: തന്ത്രിയുടെ നടപടി തെറ്റ്; 14 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ദേവസ്വം കമ്മീഷണര്‍

ഇതെക്കുറിച്ച് 14 ദിവസത്തിനകം തന്ത്രി കണ്ഠര് രാജീവര് വിശദീകരണം നല്‍കണമെന്ന് കമ്മീഷണര്‍ ആവശ്യപ്പെട്ടു. ഇന്ന് സന്നിധാനത്ത് ചേര്‍ന്ന ദേവസ്വംബോര്‍ഡിന്റെ അവലോകനയോഗത്തിലാണ് തന്ത്രിയോട് വിശദീകരണം തേടാന്‍ തീരുമാനമായത്.

Update: 2019-01-06 09:20 GMT

ശബരിമല: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി തെറ്റാണെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു. ഇതെക്കുറിച്ച് 14 ദിവസത്തിനകം തന്ത്രി കണ്ഠര് രാജീവര് വിശദീകരണം നല്‍കണമെന്ന് കമ്മീഷണര്‍ ആവശ്യപ്പെട്ടു. ഇന്ന് സന്നിധാനത്ത് ചേര്‍ന്ന ദേവസ്വംബോര്‍ഡിന്റെ അവലോകനയോഗത്തിലാണ് തന്ത്രിയോട് വിശദീകരണം തേടാന്‍ തീരുമാനമായത്.

ശബരിമലയില്‍ ശുദ്ധിക്രിയ നടത്തണമായിരുന്നെങ്കില്‍ തന്ത്രി നടപടിക്രമങ്ങള്‍ പാലിക്കണമായിരുന്നു. ദേവസ്വം മാന്വല്‍ അനുസരിച്ച് ശബരിമലക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും ഭരണാധികാരവും ദേവസ്വം ബോര്‍ഡിനാണ്. അത്തരം നടപടിയെടുക്കുന്നതിന് മുമ്പ് ദേവസ്വം ബോര്‍ഡിനോട് തന്ത്രി അനുമതി തേടണം. ബോര്‍ഡിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരമൊരു നടപടിയെടുക്കാന്‍ തന്ത്രിക്ക് കഴിയില്ലെന്നും ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കി. ക്ഷേത്രാചാരപ്രകാരമുള്ള താന്ത്രികക്രിയ പാലിക്കാന്‍ തന്ത്രിക്ക് അവകാശമില്ലേയെന്ന ചോദ്യത്തിന്, അത്തരമൊരു ശുദ്ധിക്രിയ സുപ്രിംകോടതി ഉത്തരവിനെതിരാണെങ്കില്‍ അതിന് ദേവസ്വംബോര്‍ഡിന്റെ അനുമതി തേടിയേ തീരൂ എന്നായിരുന്നു കമ്മീഷണറുടെ മറുപടി.


Tags:    

Similar News