നന്ദിഗ്രാം സംഘര്‍ഷം: പരിക്കേറ്റ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു

കഴിഞ്ഞയാഴ്ച ഉണ്ടായ സംഘര്‍ഷത്തിലാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ തൃണമൂല്‍ പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Update: 2021-04-10 04:24 GMT

നന്ദിഗ്രാം: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. കഴിഞ്ഞയാഴ്ച ഉണ്ടായ സംഘര്‍ഷത്തിലാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ തൃണമൂല്‍ പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അതിനിടെ, നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ ഇന്ന് രാവിലെ രണ്ടിടത്ത് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂച്ച് ബിഹാറിലും അലിപൂര്‍ ദ്വാറിലുമാണ് അക്രമം ഉണ്ടായത്. ഹൗറയിലും നേരിയ സംഘര്‍ഷങ്ങള്‍ ഉണ്ടായി. തിരഞ്ഞെടുപ്പിന് മുന്നോടിയായി 789 കമ്പനി കേന്ദ്രസേനയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.


Tags:    

Similar News