കേരളത്തിലെ ബിജെപി ഫണ്ട് വെട്ടിപ്പ് അന്വേഷിക്കുമെന്ന് നരേന്ദ്ര മോദി

ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുന്നതില്‍ സംഭവിച്ച വീഴ്ചയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിലെ തിരിച്ചടികള്‍ക്ക് കാരണമെന്നും മോദി പറഞ്ഞു

Update: 2021-06-07 02:25 GMT

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ സര്‍ക്കാരിനാണ് പ്രതിഛായ നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും ജനറല്‍ സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിലെ ഫണ്ട് വെട്ടിപ്പില്‍ മോദി കടുത്ത അതൃപ്തി അറിയിച്ചത്. ദക്ഷിണേന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രകടനവും യോഗത്തില്‍ വിലയിരുത്തി.

ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുന്നതില്‍ സംഭവിച്ച വീഴ്ചയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ്ഫലത്തിലെ തിരിച്ചടികള്‍ക്ക് കാരണമെന്നും മോദി പറഞ്ഞു.

Tags:    

Similar News