മഞ്ഞുമൂടിയ ഹിമാലയം, കൂടെ ഡല്‍ഹിയിലെയും ലാഹോറിലെയും നഗര പ്രകാശവും: നാസയുടെ ബഹിരാകാശ ചിത്രം വൈറലാകുന്നു
രണ്ടു ദിവസം മുന്‍പ് ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കിട്ട ഫോട്ടോ ഇതുവരെ പന്ത്രണ്ടര ലക്ഷം പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്.
ന്യൂഡല്‍ഹി: മഞ്ഞുമൂടിയ ഹിമാലയ പര്‍വ്വതം ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ എങ്ങിനെയാകും എന്നത് കാണിക്കാന്‍ നാസ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ പങ്കിട്ട ഫോട്ടോ വൈറലാകുന്നു. ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനില്‍ (എഎസ്എസ്) നിന്നുമാണ് ഫോട്ടോ എടുത്തത്. ഐഎസ്എസിലെ ക്രൂ അംഗങ്ങളില്‍ ഒരാളാണ് ഫോട്ടോ എടുത്തതെന്നും ദീര്‍ഘനേരം എക്‌സ്‌പോഷര്‍ ചെയ്ത് മെച്ചപ്പെടുത്തിയ ചിത്രമാണ് ഇതെന്നും നാസ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ കുറിച്ചു.
ചിത്രത്തിലെ ഒരു ഭാഗത്ത് ന്യൂഡല്‍ഹിയിലെയും ലാഹോറിലെയും ശോഭയുള്ള നഗര ലൈറ്റുകളാണ് കാണുന്നതെന്നും നാസ അറിയിച്ചു. വലതുവശത്ത്, ഉത്തരേന്ത്യയിലെയും പാകിസ്ഥാനിലെയും കാര്‍ഷിക ഫലഭൂയിഷ്ഠമായ പ്രദേശവും, ഇടതുവശത്ത്, 'ലോകത്തിന്റെ മേല്‍ക്കൂര.' എന്നറിയപ്പെടുന്ന ടിബറ്റന്‍ പീഠഭൂമിയുമാണുള്ളത്. രണ്ടു ദിവസം മുന്‍പ് ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കിട്ട ഫോട്ടോ ഇതുവരെ പന്ത്രണ്ടര ലക്ഷം പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്.