മാങ്കോട് ആരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം

കൊല്ലം ജില്ലയില്‍നിന്ന് തിരഞ്ഞെടുത്ത ഏക ആരോഗ്യ കേന്ദ്രമാണിത്.

Update: 2020-01-31 13:04 GMT

കൊല്ലം: കടയ്ക്കല്‍ ചിതറ പഞ്ചായത്തിലെ മാങ്കോട് കുടുംബക്ഷേമ കേന്ദ്രത്തിനു ഗുണമേന്മയില്‍ ദേശീയ നിലവാരം. ആരോഗ്യ കേന്ദ്രത്തിനു നാഷനല്‍ ക്വാളിറ്റി അഷ്വുറന്‍സ് സര്‍ട്ടിഫിക്കേഷന്‍(എന്‍ ക്യൂഎസ്) ലഭിച്ചു. ഗുണമേന്മയില്‍ 93 ശതമാനം മാര്‍ക്കാണു നേടിയത്. ജില്ലയില്‍ തിരഞ്ഞെടുത്ത ഏക ആരോഗ്യ കേന്ദ്രമാണിത്.

കുട്ടികള്‍ക്ക് വിശ്രമിക്കാന്‍ പാര്‍ക്കു മുതല്‍ യോഗ ക്ലാസിനു വരെ സൗകര്യമുണ്ട് ഇവിടെ. വിശ്രമസ്ഥലം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുത്തിവയ്പിനു പ്രത്യേക സ്ഥലം. ഒബ്‌സര്‍വേഷന്‍ മുറിയില്‍ ഡോക്ടര്‍ക്കു പരിശോധിക്കാന്‍ പ്രത്യേക സൗകര്യം എന്നിവയുണ്ട്. പ്രായം ചെന്നവര്‍ക്കും മറ്റും മണിക്കൂറുകള്‍ കാത്തിരിക്കേണ്ട. എളുപ്പം ചികില്‍സ ലഭിക്കും. മരുന്നു വാങ്ങാനും പ്രത്യേക സൗകര്യമുണ്ട്. മെഡിക്കല്‍ ഓഫിസര്‍ ഡോ.രാജേഷിന്റെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ചാണ് ആരോഗ്യകേന്ദ്രത്തില്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. ഒരു സര്‍ക്കാര്‍ ആശുപത്രി എത്രയധികം ജനകീയമാകുന്നു എന്നതിന്റെ ഉദാഹരണമാണ് കൊല്ലം ചിതറ മാങ്കോട് പ്രാഥമിക ആരോഗ്യകേന്ദ്രം.


Tags:    

Similar News