
വാസോ(പോളണ്ട്): യൂറോപ്യന്‍ രാജ്യമായ ലിത്യുവാനിയയില്‍ സൈനിക പരിശീലനത്തിന് പോയ നാല് യുഎസ് സൈനികരെ കാണാതായി. ഇവര്‍ മരിച്ചതായി നേരത്തെ റിപോര്‍ട്ട് വന്നെങ്കിലും നാറ്റോ സെക്രട്ടറി ജനറല്‍ അത് തള്ളി. സൈനികര്‍ക്കായി അന്വേഷണം നടക്കുകയാണെന്നും അവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒരു തടാകത്തില്‍ കണ്ടെത്തിയെന്നും നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂത്തെ പറഞ്ഞു. യുഎസ് സൈന്യത്തിന്റെ ഒന്നാം ബ്രിഗേഡിലെ മൂന്നാം ഇന്‍ഫന്‍ഡറി ഡിവിഷന്‍ അംഗങ്ങളാണ് സൈനികരെല്ലാം.
യുഎസിന്റെ ശത്രുവും റഷ്യയുടെ സുഹൃത്തുമായ ബെലാറസിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന പാബ്രദെ എന്ന നഗരത്തില്‍ വച്ചാണ് സൈനികരെ കാണാതായത്. 2022ല്‍ യുക്രൈന്‍-റഷ്യ യുദ്ധം തുടങ്ങിയ ശേഷം ലിത്യൂവാനിയ യുക്രൈന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.