സഹൃദയ എന്‍ജിനീയറിംഗ് കോളജിലെ ബി ടെക് ബ്രാഞ്ചുകള്‍ക്ക് എന്‍ബിഎ അംഗീകാരം

Update: 2022-08-11 16:30 GMT

മാള: ഇരിങ്ങാലക്കുട രൂപത എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള കൊടകര സഹൃദയ എന്‍ജനീയറിംഗ് കോളജിലെ ബി ടെക് ബ്രാഞ്ചുകള്‍ക്ക് എന്‍ ബി എ അംഗീകാരം ലഭിച്ചു. കോളജിലെ ബയോടെക്‌നോളജി ,ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ്, സിവില്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചുകള്‍ക്കാണ് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം ലഭിച്ചത്. കോളജിലെ വിജയശതമാനം, പ്ലെയ്‌സ്‌മെന്റ്, ടെക്‌നോളജിക്കല്‍ ഇന്‍കുബേഷന്‍ സെന്റര്‍, ലാബുകള്‍, ക്ലാസ് റൂമുകള്‍, ലൈബ്രറി തുടങ്ങി നിരവധി നേട്ടങ്ങളും സൗകര്യങ്ങളും വിലയിരുത്തിയാണ് എന്‍ ബി എ അംഗീകാരം ലഭിച്ചത്. ഇത് സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള വിദഗ്ധ സംഘം കോളേജില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് സഹൃദയക്ക് എന്‍ ബി എ നല്‍കിയത്.

എന്‍ ബി എ അംഗീകാരം നേടിയ സഹൃദയ എഞ്ചിനീയറിംഗ് കോളേജിനെ മാനേജ്‌മെന്റ് അനുമോദിച്ചു. ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ട്രസ്റ്റ് പ്രസിഡന്റ് മോണ്‍. ജോയ് പാലിയേക്കര, എക്‌സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍, ജോ. ഡയറക്ടര്‍ ഡോ. സുധ ജോര്‍ജ് വളവി, പ്രിന്‍സിപ്പാള്‍ ഡോ. നിക്‌സന്‍ കുരുവിള തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News