തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ പുകഴ്ത്തി നേമം എംഎല്‍എ ഒ രാജഗോപാല്‍. മുരളി രാഷ്ട്രീയപാരമ്പര്യമുള്ള നേതാവാണെന്നാണ് രാജഗോപാലിന്റെ പ്രതികരണം. നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തിരഞ്ഞെടുപ്പ പ്രചാരണം ആരംഭിക്കും മുമ്പ് രാജഗോപാലിനെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയരുന്നു. തുടര്‍ന്നാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് കുമ്മനത്തിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായ മുരളിയെ പുകഴ്ത്തി സംസാരിച്ചത്. കെ കരുണാകരന്റെ മകനെന്ന നിലയില്‍ മുരളിയ്ക്ക് സംസ്ഥാനരാഷ്ട്രീയത്തില്‍ സുപ്രധാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നേമം നിയോജകമണ്ഡലം ഇത്തവണത്തെ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ച മണ്ഡലമാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ വോട്ട് വിഹിതം കുറഞ്ഞുകൊണ്ടിരിക്കുന്ന നേമത്ത് ബിജെപിയെ നേരിടാന്‍ എംപിയായ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് കൊണ്ടുവരുന്നത്. എന്നാല്‍ നേമം ഏതെങ്കിലും തരത്തില്‍ അമിതപ്രാധാന്യമുള്ള മണ്ഡലമല്ലെന്നും ബിജെപിയുടെ കോട്ടയല്ലെന്നുമാണ് മുരളി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം ബിജെപിയുടെ ഏക സീറ്റായ നേമത്തിന് മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വി ശിവന്‍കുട്ടിയാണ് നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.