ഇടതു വിജയദിനത്തില്‍ ദീപവുമായി ഒ രാജഗോപാല്‍: സേവ് ബംഗാളെന്ന് ഹാഷ് ടാഗ്; പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രവര്‍ത്തകര്‍
നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനത്തിനെതിരേയും രാജഗോപാല്‍ പലപ്രാവശ്യം ഒളിയമ്പെയ്തിരുന്നു
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയാഘോഷ സമയം ദീപം തെളിയിച്ച് ബിജെപി നേതാവ് ഒ രാജഗോപാല്‍. സേവ് ബംഗാളെന്ന ഹാഷ് ടാഗിലാണ് ദീപം തെളിക്കുന്ന ചിത്രം ഫേസ് ബുക്കില്‍ രാജഗോപാല്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സേവ് ബംഗാളെന്ന പേരില്‍ പാര്‍ട്ടി കാംപയില്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സേവ് ബംഗാള്‍, ബംഗാള്‍ വയലന്‍സ് എന്നീ ഹാഷ്ടാഗുകളിലാണ് ഫേസ് ബുക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ഇന്നലെ വൈകീട്ട് ഏഴിന് എല്‍ഡിഎഫ് ദീപം തെളിച്ച് വിജയദിനം ആഘോഷിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുതിര്‍ ബിജെപി നേതാവും നേമം മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍ വിവാദ ദീപം തെളിക്കലുമായി രംഗത്തെത്തതിയത്.