ഡ്രൈവിങ് സ്കൂൾ സമരം പിൻവലിക്കും; ചർച്ച വിജയമെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ

Update: 2024-05-15 12:34 GMT
ഡ്രൈവിങ് സ്കൂൾ സമരം പിൻവലിക്കും; ചർച്ച വിജയമെന്ന് മന്ത്രി കെ ബി  ​ഗണേഷ് കുമാർ

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ച വിജയം. ഡ്രൈവിങ് സ്‌കൂളുകാര്‍ സമരം പിന്‍വലിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നായിരുന്നു ഡ്രൈവിങ് സ്‌കൂളുകാരുടെ ആവശ്യം. എന്നാല്‍, കൂടിയാലോചിച്ച് വേണ്ട പരിഷ്‌കരണങ്ങള്‍ നടത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News