അയല്‍വാസി വീട്ടില്‍ വളര്‍ത്തുന്നത് അറുപതിലധികം തെരുവുനായകളെ; വീട് വളഞ്ഞ് നാട്ടുകാര്‍

Update: 2025-03-07 08:14 GMT
അയല്‍വാസി വീട്ടില്‍ വളര്‍ത്തുന്നത് അറുപതിലധികം തെരുവുനായകളെ; വീട് വളഞ്ഞ് നാട്ടുകാര്‍

എറണാകുളം: കുന്നത്തുനാട് വെമ്പിളിയില്‍ അറുപതിലധികം തെരുവുനായകളെ വാടകവീട്ടില്‍ വളര്‍ത്തുന്നതില്‍ അയല്‍വായിക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം. ദുര്‍ഗന്ധവും നായ്ക്കളുടെ കുരയും അസ്സഹനീയമാണെന്നു പറഞ്ഞാണ് പ്രതിഷേധം. വാടകവീടിന് എഗ്രിമെന്റ് എഴുതുമ്പോള്‍ ഇത്രയധികം നായകളെ പാര്‍പ്പിക്കുന്ന വിവരം മറച്ചുവെച്ചു എന്ന് വീട്ടുടമസ്ഥനും പറയുന്നു.

എന്നാല്‍ താന്‍ വന്നപ്പോള്‍ മുതല്‍ ആളുകള്‍ വെറുതെ പ്രശ്‌നമുണ്ടാക്കുകയാണെന്നും നായ്ക്കളെ പാര്‍പ്പിക്കാാന്‍ അനുയോജ്യമായ സ്ഥലം അന്നു മുതല്‍ താന്‍ അന്വേഷിക്കുകയാണെന്നും അങ്ങനെ ഒരു സ്ഥലം കിട്ടാതെ ഇവിടെ നിന്നും മാറാന്‍ സാധിക്കില്ലെന്നും വാടകക്കാരി വീണ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയെങ്കിലും ഇവര്‍ വീടിനകത്തേയ്ക്ക് പ്രവോശിപ്പിച്ചില്ല. ഇതിനേ തുടര്‍ന്ന് നാട്ടുകാര്‍ വീടിന്റെ മതില്‍ ഇടിച്ചു പൊളിച്ചു.പ്രദേശവാസികളുടെ പ്രതിഷേധം കൂടിയതിനേ തുടര്‍ന്ന് തെരുവുനായകളെ വളര്‍ത്തിയതില്‍ ജില്ലാ കലക്ടര്‍ റിപോര്‍ട്ട് തേടി.

Tags:    

Similar News