വീട്ടിലെ പ്രസവത്തിനിടെ മാതാവും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചര്‍ ചികില്‍സ നടത്തിയയാള്‍ കസ്റ്റഡിയില്‍

Update: 2024-02-23 09:20 GMT

തിരുവനന്തപുരം: ജില്ലയില്‍ നേമത്ത് പ്രസവത്തിനിടെ മാതാവും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികില്‍സ നടത്തിയ ഷിഹാബുദ്ദീനെ പോലിസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്നാണ് ഇയാളെ നേമം പോലിസ് കസ്റ്റഡിയില്‍ എടുത്തത്. സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. അക്യൂപങ്ചറിന്റെ മറവില്‍ ഷിഹാബുദ്ദീന്‍ വ്യാജ ചികില്‍സ നടത്തുകയാണെന്ന് നേരത്തേ രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കിയതായും വിവരമുണ്ട്. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നുവെന്ന വിവരത്തിലാണ് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കിയത്. വെഞ്ഞാറമൂട്ടിലായിരുന്നു ഷിഹാബുദ്ദീന്റെ ചികില്‍സാ കേന്ദ്രം.

Tags:    

Similar News