വ്യാജപ്രചാരണം: നേപ്പാള്‍ കേബില്‍ ടിവി ഓപറേറ്റര്‍മാര്‍ ഇന്ത്യന്‍ ന്യൂസ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി
കാഠ്മണ്ഡു: രാജ്യത്തിനെതിരേ വ്യാജപ്രചാരണം അഴിച്ചുവിടുന്നുവെന്നാരോപിച്ച് നേപ്പാളിലെ കേബിള്‍ ടെലിവിഷന്‍ സേവനദാതാക്കള്‍ ഇന്ത്യന്‍ ന്യൂസ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ദൂരദര്‍ശന് വിലക്ക് ബാധകമാക്കിയിട്ടില്ല. അറിഞ്ഞിടത്തോളം ഇന്ത്യന്‍ ന്യൂസ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
നേപ്പാളില്‍ കേബിള്‍ ടിവി സേവനം നല്‍കുന്ന മള്‍ട്ടി സിസ്റ്റം ഓപറേറ്റര്‍മാരാണ് ഉപപ്രധാനമന്ത്രിയും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വക്താവുമായ നാരായണ്‍ കാജി ശ്രേസ്തയുടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരേയുള്ള പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ പ്രക്ഷേപണം ചെയ്യേണ്ടെന്ന് സ്വമേധയാ തീരുമാനിച്ചത്. നേപ്പാളിനും രാജ്യത്തിന്റെ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിക്കുമെതിരേ ഇന്ത്യന്‍ മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തുകയാണെന്നും അവരത് അവസാനിപ്പിക്കണമെന്നുമായിരുന്നു നാരായണന്‍ കാജിയുടെ പ്രസ്താവന.
ഇന്ത്യന്‍ മാധ്യമങ്ങള്‍ നേപ്പാളിലെ സര്‍ക്കാരിനെ അവതരിപ്പിക്കുന്ന രീതി അവശ്വസനീയമാണെന്ന് നാരായണന്‍ ട്വീറ്റ് ചെയ്തിരുന്നു.
പുതുതായി നിര്‍മ്മിച്ച മാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കും നേപ്പാളിനുമിടയില്‍ കടുത്ത അസ്വസ്ഥതകള്‍ നിലവിലുണ്ട്.