"നെതന്യാഹു സീരിയൽ കില്ലർ": നെസറ്റ് അംഗം അയ്മൻ ഔദ

ഇസ്രായേലിലെ ഫലസ്തീൻ പൗരനും ഇസ്രായേൽ പാർലമെൻ്റായ നെസറ്റിലെ സംയുക്ത പട്ടികയിലുള്ള ഹദാശ്-തആൽ നേതാവുമായ അയ്മൻ ആദിൽ ഔദയാണ് നെസറ്റിലെ പ്രസംഗത്തിനിടെ നെതന്യാഹുവിനെ 'സീരിയൽ കില്ലർ' എന്നു വിശേഷിപ്പിച്ചത്

Update: 2024-11-19 04:53 GMT

തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ 'സീരിയൽ കില്ലർ' എന്ന് വിശേഷിപ്പിച്ച് നെസറ്റ് അംഗം. ഇസ്രായേലിലെ ഫലസ്തീൻ പൗരനും ഇസ്രായേൽ പാർലമെൻ്റായ നെസറ്റിലെ സംയുക്ത പട്ടികയിലുള്ള ഹദാശ്-തആൽ നേതാവുമായ അയ്മൻ ആദിൽ ഔദയാണ് നെസറ്റിലെ പ്രസംഗത്തിനിടെ നെതന്യാഹുവിനെ 'സീരിയൽ കില്ലർ' എന്നു വിശേഷിപ്പിച്ചത്. നെതന്യാഹു ആ സമയം നെസറ്റിലെ ചേംബറിലുണ്ടായിരുന്നു.

"17,385 കുട്ടികളെയാണ് നിങ്ങളുടെ വ്യവസ്ഥിതി ഗസയിൽ കൊന്നുതള്ളിയത്. അവരിൽ 825 പേരും ഒരു വയസ്സിൽ താഴെയുള്ളവരാണ്". ഔദ പറഞ്ഞു. "35,055 കുഞ്ഞുങ്ങൾ ഗസയിൽ അനാഥരായി. അവരുടെ ചോര നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും". അയ്മൻ ഔദ കൂട്ടിച്ചേർത്തു.

നെസറ്റ് അംഗങ്ങളിൽ ചിലർ ഔദയുടെ അഭിപ്രായങ്ങളോട് ശക്തമായാണ് പ്രതികരിച്ചത്. അവർ തന്നോട് കയർക്കുന്നതിൻ്റെയും മൂന്നു പേർ ചേർന്ന് അദ്ദേഹത്തെ മൈക്കിനടുത്തുനിന്ന് അകലേക്ക് തള്ളി മാറ്റുന്നതിൻ്റെയും ദൃശ്യങ്ങളുള്ള വീഡിയോ അദ്ദേഹം 'എക്സി'ൽ പങ്കുവച്ചു. പ്രസംഗം പൂർത്തിയാക്കാൻ സ്പീക്കർ ഔദയെ അനുവദിച്ചില്ല. ഇടതുപക്ഷ ആശയാടിത്തറയിലുള്ള ഹദാശ്, തആൽ എന്നീ പാർട്ടികളുടെ സംയുക്ത സഖ്യത്തിൻ്റെ നേതാവാണ് അയ്മൻ ആദിൽ ഔദ.

Tags:    

Similar News