നെതന്യാഹു രാജ്യത്തെ ദുരന്തത്തിലേക്ക് വലിച്ചിഴക്കുന്നു -ഇസ്രായേൽ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ്
തെല്‍അവീവ്: ബിന്യമിന്‍ നെതന്യാഹു സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തികവും സാമൂഹികവുമായ ദുരന്തത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ്. ഒക്‌ടോബര്‍ ഏഴിലെ ദുരന്തത്തിന് മുമ്പ് വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പുകളെല്ലാം സര്‍ക്കാര്‍ അവഗണിച്ചത് പോലെ ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.
സൈനിക സേവന ഇളവ് സംബന്ധിച്ച് നെതന്യാഹു രൂപം നല്‍കിയ നിയമത്തെ എതിര്‍ക്കണമെന്ന് മന്ത്രിമാരോട് ലാപിഡ് അഭ്യര്‍ത്ഥിച്ചു. അല്ലാത്തപക്ഷം ഈ ദുരന്തത്തിന് അവര്‍കൂടി മറുപടി പറയേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അള്‍ട്രാ ഓര്‍ത്തഡോക്‌സ് ഹരേദി ജൂതന്മാര്‍ക്ക് സൈനിക സേവന പ്രായം 26 ല്‍ നിന്ന് 35 ആയി ഉയര്‍ത്തി ഇളവുനല്‍കുന്ന ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. സൈന്യത്തില്‍ ചേരുന്നതില്‍ വീഴ്ച വരുത്തുന്ന ഹരേദി വിഭാഗം പുരുഷന്മാര്‍ക്ക് ക്രിമിനല്‍ ഉപരോധം നേരിടുന്നതില്‍നിന്നും പുതിയ നിയമം ഇളവ് വ്യവവസ്ഥ ചെയ്യുന്നുണ്ട്.