അട്ടപ്പടിയില്‍ വീണ്ടും നവജാത ശിശു മരണം

Update: 2022-08-08 04:37 GMT

പാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത ഷാജി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി 10 ന് തൃശൂര്‍ മെഡിക്കല്‍ കോളജിലായിരുന്നു പ്രസവം. രാത്രി 11 മണിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.

ഈ വര്‍ഷം അട്ടപ്പാടിയില്‍ മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 8ആയി.കഴിഞ്ഞ വര്‍ഷം നിരവധി ശിശുമരണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രി നേരിട്ട് തന്നെ അട്ടപ്പാടിയിലെത്തി കാര്യങ്ങള്‍ ആരാഞ്ഞിരുന്നു. തുടര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ശിശുമരണം തുടര്‍ക്കഥയാകുകയാണ്.

Tags:    

Similar News