അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ആറു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു
ഷോളയൂര്‍ ചുണ്ടകുളം ഊരിലെ പവിത്ര ബാബുരാജിന്റെ ആദ്യ പ്രസവത്തിലെ ആണ്‍കുഞ്ഞാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.
ഷോളയൂര്‍: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ ചുണ്ടകുളം ഊരിലെ പവിത്ര ബാബുരാജിന്റെ ആദ്യ പ്രസവത്തിലെ ആണ്‍കുഞ്ഞാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. അടുത്ത വര്‍ഷം ജനുവരി 12 നാണ് പ്രസവം കണക്കാക്കിയിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 15ന് തന്നെ പ്രസവിക്കുകയായിരുന്നു.
കുട്ടിക്ക് 715 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. പോഷകക്കുറവ് കാരണമുള്ള വിളര്‍ച്ചയും അമിത രക്തസമ്മര്‍ദ്ദവും പവിത്രയ്ക്ക് ഉണ്ടായിരുന്നു. ഇതാണ് പ്രസവം മൂന്നുമാസം മുന്‍പാക്കിയത്. നേരത്തേയും പോഷകക്കുറവ് മൂലം നിരവധി ശിശുമരണം അട്ടപ്പാടിയില്‍റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.