ഹിമാചല്‍പ്രദേശില്‍ പത്ത് ദിവസത്തിനു ശേഷം വീണ്ടും ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ഷിംല: ഹിമാചല്‍പ്രദേശില്‍ പത്ത് ദിവസത്തിനു ശേഷം വീണ്ടും ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് കഴിഞ്ഞ ആഴ്ച ജോഗീന്ദര്‍ നഗര്‍ ജില്ലയിലെ മക്‌റേരിയില്‍ തിരിച്ചെത്തിയ 30 വയസ്സുള്ള ഒരാള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
യുവാവ് നാട്ടില്‍ തിരിച്ചെത്തിയതു മുതല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ കേന്ദ്രത്തിലാണ് കഴിയുന്നത്. ഇന്നാണ് ഇയാള്‍ക്ക് രോഗബാധയുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. രോഗം ബാധിച്ചയാളുടെ വീടിന് 3 കി മീറ്റര്‍ ചുറ്റളവില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചുറ്റുമുള്ള 5 കിലോമീറ്റര്‍ പ്രദേശം കരുതല്‍ പ്രദേശമാണ്.
നിലവില്‍ ഹിമാചലില്‍ 2 പേരാണ് രോഗം ബാധിച്ച് ആശുപത്രിയിലുള്ളത്. ഇതുവരെ 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് കൊവിഡ് പരിശോധിക്കാന്‍ അയച്ച 247 സംപിളുകളില്‍ 136 എണ്ണം നെഗറ്റീവാണ്. മറ്റുളളവയുടെ റിപോര്‍ട്ട് പുറത്തുവന്നിട്ടില്ല.
ഹിമാചലിലെ 12 ജില്ലയില്‍ 10 എണ്ണത്തിലും നിലവില്‍ കൊറോണ രോഗികളില്ല. സംസ്ഥാനത്ത് ഇതുവരെ 2 പേര്‍ മരിച്ചു. 34 രോഗികളുടെ രോഗം ഭേദമായി.