ജിദ്ദ: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അടുത്ത വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിനുശേഷം ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു.
പ്രസിഡണ്ട് പി.എം മായിന്‍കുട്ടി (മലയാളം ന്യൂസ്), ജനറല്‍ സെക്രട്ടറി ബിജുരാജ് രാമന്തളി (കൈരളി ടിവി), ട്രഷറര്‍ ഗഫൂര്‍ കൊണ്ടോട്ടി (മീഡിയ വണ്‍), വൈസ് പ്രസിഡണ്ട് നാസര്‍ കരുളായി (സിറാജ്), ജോയിന്റ് സെക്രട്ടറി അബ്ദുറഹ്മാന് തുറക്കല്‍ (മാധ്യമം) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡണ്ട് ജലീല്‍ കണ്ണമംഗലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂര്‍ വാര്‍ഷിക റിപോര്‍ട്ടും ട്രഷറര്‍ മുസ്തഫ പെരുവള്ളൂര്‍ സാമ്പത്തിക റിപോര്‍ട്ടും അവതരിപ്പിച്ചു. കബീര്‍ കൊണ്ടോട്ടി, ഹസന് ചെറൂപ്പ, സുല്‍ഫീക്കര്‍ ഒതായി, ഇബ്രാഹിം ശംനാട്, പി.കെ സിറാജുദ്ദീന് എന്നിവര്‍ സംസാരിച്ചു.