ജിദ്ദ: ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജിദ്ദയിലെ കോഴിക്കോട് അരീക്കാട് നിവാസികളുടെ കൂട്ടാഴ്മയായ 'ജീവ' പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുസ്തഫ വളപ്പില്‍(പ്രസിഡന്റ്) ശമര്‍ജാന്‍ കണ്ണാടിപ്പറമ്പ് (ജനറല്‍ സെക്രട്ടറി) മുഫിലാഷ് മുസ്തഫ (ജോയിന്റ് സെക്രട്ടറി) ഷാംജാദ് (ട്രഷറര്‍) മുബാറക് പുളിക്കഞ്ചേരി (ജോയിന്റ് ട്രഷറര്‍) ഫിറോസ് കെ. എം (വൈസ് പ്രസിഡന്റ്) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
പത്തുവര്‍ഷം പൂര്‍ത്തീകരിച്ച കോഴിക്കോട്ടെ അരീക്കാട് വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ (ജീവ) പത്താമത് ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസം ജിദ്ദയില്‍ ചേര്‍ന്നു. വൈസ് പ്രസിഡന്റ് കെ.എം നസീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുസ്തവ വളപ്പില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബഷീര്‍ ആമ്പലവന്‍, കെ .എം നസീര്‍, ഷാജഹാന് ബാബു, ബഷീര്‍ വളപ്പില്‍, മുഫിലാഷ് മുസ്തഫ സംസാരിച്ചു. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള എക്സിക്യൂട്ടീവ് അംഗങ്ങളെയും ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുത്തു.