മഴക്ക് വേണ്ടിയുള്ള നമസ്കാരം നിർവഹിക്കണമെന്ന് ഖത്തർ അമീർ

Update: 2020-11-03 04:47 GMT

ദോഹ: ഖത്തറില്‍ ഇസ്‍ലാം മതവിശ്വാസികളോട് മഴക്ക് വേണ്ടിയുള്ള നമസ്കാരത്തിന് ഖത്തര്‍ അമീര്‍ ആഹ്വാനം ചെയ്തു. നവംബര്‍ അഞ്ച് വ്യാഴാഴ്ച രാജ്യത്തെ മുഴുവന്‍ പള്ളികളിലും മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടക്കുമെന്നും അമീര്‍ അറിയിച്ചു.

കഴിഞ്ഞ മാസം 16ന് മഴക്കാലം ആരംഭിക്കുമെന്നാണ്കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നത്. എന്നാല്‍ ഏതാനും ചില മേഖലകളില്‍ ചെറിയ തോതില്‍ പെയ്തതൊഴിച്ചാല്‍ കാര്യമായ മഴ ഇതുവരെ രാജ്യത്ത് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് രാജ്യത്തെ മുഴുവന്‍ ഇസ്‍ലാം മതവിശ്വാസികളോടും മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരത്തിന് ഖത്തര്‍ അമീര്‍ ആഹ്വാനം ചെയ്തത്.അല്‍ വജ്ബ പ്രാര്‍ത്ഥനാ നഗരിയില്‍ നടക്കുന്ന നമസ്കാരത്തില്‍ പങ്കെടുത്ത് അമീറും പ്രാര്‍ത്ഥനയുടെ ഭാഗമാകും.മഴയ്ക്ക് വേണ്ടി പ്രത്യേക നമസ്കാരം നടത്തിയിരുന്ന പ്രവാചകചര്യ പിന്‍പറ്റിയാണ് മുസ്‍ലിംകള്‍ ഈ പ്രത്യേക നമസ്കാരം നടത്താറുള്ളത്.

Similar News