മക്കയില്‍ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; മലയാളി യുവാവ് മരിച്ചു

Update: 2020-11-04 12:27 GMT

വേങ്ങര: മക്കയില്‍ വാഹനമോടിക്കുന്നതിനിടെ ഹൃദായാഘാതമുണ്ടായി വേങ്ങര ഊരകം സ്വദേശി മരിച്ചു. കല്ലേങ്ങല്‍പടി വള്ളിക്കാടന്‍ മായിന്‍കുട്ടി ഹാജിയുടെ മകന്‍ അബ്ദുലത്വീഫ് (52)ആണ് മരിച്ചത്. സഊദി സമയം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: സക്കീന. മക്കള്‍: അസ്‌ലം, ആദില്‍, അജ്മല്‍. ഖബറടക്കം മക്കയില്‍ നടക്കും.

Similar News