കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ഇത് വരെ മരണമടഞ്ഞവരിൽ 8 കുട്ടികളും ഉൾപ്പെട്ടതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇന്ന് വരെ ആകെ വൈറസ് ബാധയേറ്റ് മരണമടഞ്ഞത് 794 പേരാണ്. ഇവരിൽ 8 കുട്ടികൾ ഉൾപ്പെട്ടതായാണ് റിപ്പോർട്ട്. മരണമടഞ്ഞ എല്ലാ കുട്ടികളും 15 വയസ്സിന് താഴെ പ്രായമുള്ളവരാണ്. ഇവരിൽ ഒരാൾ നവ ജാത ശിശുവാണ്. എട്ടിനും പത്തിനും ഇടയിൽ പ്രായമായവരാണ് മരണമടഞ്ഞ കുട്ടികളിൽ ഭൂരി ഭാഗവും. നേരത്തെ മറ്റു രോഗങ്ങളെ തുടർന്ന് ചികിൽസയിൽ കഴിയുന്നവരായിരുന്നു മരണമടഞ്ഞവരിൽ ഭൂരിഭാഗം പേരുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളെ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നാണ് ശിശു രോഗ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. കൊവിഡ് മൂലം സൃഷ്ടിക്കപ്പെടുന്ന സങ്കീർണതകളും കുട്ടികളിൽ കുറവാണ്.
നേരിട്ടുള്ള രോഗപ്രതിരോധ മാർഗ്ഗങ്ങങ്ങൾ പ്രയോഗിക്കപ്പെടുന്നതിനാൽ കുട്ടികൾക്കിടയിലെ കൊറോണ വൈറസ് ബാധ നിരക്ക് കുറവായിരിക്കുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.