മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ച് നടത്തിയ ക്യാമ്പിൽ എൺപതിലധികം ആളുകൾ പങ്കെടുത്തു. കൊവിഡ് സാഹചര്യത്തിൽ പ്രത്യേക സമയക്രമീകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഹോപ്പിന്റെ മുതർന്ന അംഗങ്ങളായ കെ ആർ നായർ, നിസ്സാർ കൊല്ലം എന്നിവർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു. സുജേഷ് ചെറോട്ട, മുഹമ്മദ് അൻസാർ, ഗിരീഷ് ജി പിള്ളൈ, പ്രിന്റു ഡെല്ലിസ്, ജെറിൻ ഡേവിസ്, ജാക്സ് മാത്യു, റിഷിൻ വി.എം, ലിജോ വർഗീസ്, അശോകൻ താമരക്കുളം, സാബു ചിറമേൽ, സിബിൻ സലിം, അഷ്‌കർ പൂഴിത്തല, മുജീബ് റഹ്മാൻ, റംഷാദ് എ.കെ, വിനു ക്രിസ്റ്റി, ഷാജി എളമ്പിലായി, മനോജ് സാംബൻ, സുജീഷ് ബാബു, ഷിജു സി.പി, റോണി ഡൊമിനിക്, മുഹമ്മദ് റഫീഖ്, ഫൈസൽ റിദ, നിസാർ മാഹി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. രക്തദാനത്തിന്റെ മഹത്വം ഉൾക്കൊണ്ട് ഈ കോവിഡ് ഭീതിയിലും രക്തം നൽകാൻ കടന്നുവന്ന എല്ലാവർക്കും ഹോപ്പിന്റെ പ്രസിഡന്റ് ജയേഷ് കുറുപ്പും, സെക്രട്ടറി ജോഷി നെടുവേലിലും നന്ദി അറിയിച്ചു.