മൈത്രി സോഷ്യല്‍ അസോസിയേഷന്‍ മെഡിക്കല്‍ ക്യാംപ് പതിനൊന്ന് ദിവസം പിന്നിട്ടു
മനാമ: മൈത്രി സോഷ്യല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അല്‍ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ച് നടത്തപ്പെടുന്ന മെഗാ മെഡിക്കല്‍ ക്യാംപ് പതിനൊന്ന് ദിവസം പിന്നിട്ടു. ഇതിനോടകം നിരവധിയാളുകള്‍ ക്യാംപില്‍ പങ്കെടുത്ത് രക്ത പരിശോധന നടത്തി. ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, സാമൂഹിക പ്രവര്‍ത്തകന്‍ കെ ടി സലീം എന്നിവര്‍ ക്യാംപ് സന്ദര്‍ശിച്ച് ആശുപത്രി അധികൃതര്‍ക്കും, മൈത്രി ഭാരവാഹികള്‍ക്കും ആശംസകള്‍ നേര്‍ന്നു.
സാമൂഹിക പ്രവര്‍ത്തകരായ നിസാര്‍ കൊല്ലം, അന്‍വര്‍ ശൂരനാട്, ആശുപത്രി പ്രതിനിധി പ്യാരി ലാല്‍, ലാബ് ഹെഡ് ബിന്‍സി, മെഡിക്കല്‍ ക്യാംപ് കോര്‍ഡിനേറ്റര്‍ നൗഷാദ് മഞ്ഞപ്പാറ, മൈത്രി പ്രസിഡണ്ട് സി ബിന്‍ സലീം, മൈത്രി ഭാരവാഹികളായ സക്കീര്‍ ഹുസൈന്‍, നൗഷാദ് അടൂര്‍ , സുനില്‍ ബാബു,ഷിബു പത്തനംതിട്ട, അബ്ദുല്‍ വഹാബ്, റിയാസ് വിഴിഞ്ഞം എന്നിവര്‍ പങ്കെടുത്തു. അഞ്ഞൂറോളം ആളുകളാണ് ക്യാംപില്‍ പങ്കെടുക്കുന്നതിനായി ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡിസംബര്‍ പതിനാറിന് ക്യാംപ് സമാപിക്കും.