ജിദ്ദ: മാധ്യമ പ്രവര്‍ത്തന രംഗത്തും ആതുര സേവന രംഗത്തും സാമൂഹ്യസന്നദ്ധ പ്രവര്‍ത്തന മേഖലയിലും കൊറോണ കാലത്തെ നിസ്തുലമായ സേവനം കാഴ്ച വെച്ച വ്യക്തിത്വങ്ങളെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി അനുമോദിച്ചു. ഒരു വര്‍ഷത്തോളമായി ലോകത്ത് ഭീതി പടര്‍ത്തിക്കൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിക്കിടയില്‍ സമൂഹത്തിന് ദിശാബോധം നല്‍കുന്നതില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ച ജിദ്ദയിലെ മാധ്യമ പ്രവര്‍ത്തകരെയും, ജിദ്ദയിലെ വിവിധ ആശുപത്രികളില്‍ നിര്‍ഭയത്തോടെ ആതുര സേവനം നടത്തിയ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും, കൊവിഡ് ബാധിതരും മറ്റുമായി കഴിഞ്ഞിരുന്ന സഹജീവികള്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതടക്കമുള്ള സേവനങ്ങളില്‍ വ്യാപൃതരായ സന്നദ്ധ പ്രവര്‍ത്തകരെയുമാണ് സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി അനുമോദിച്ചത്.
മാധ്യമ രംഗത്ത് നിന്ന് ഹസന്‍ ചെറൂപ്പ (സൗദി ഗസറ്റ്), പി എം മായിന്‍ കുട്ടി (മലയാളം ന്യൂസ്), സാദിഖലി തുവ്വൂര്‍ (ഗള്‍ഫ് മാധ്യമം), ഗഫൂര്‍ കൊണ്ടോട്ടി (മീഡിയ വണ്‍), ജലീല്‍ കണ്ണമംഗലം (24 ന്യൂസ്), കബീര്‍ കൊണ്ടോട്ടി (തേജസ് ന്യൂസ്), അക്ബര്‍ പൊന്നാനി (സത്യം ഓണ്‍ലൈന്‍), ബിജുരാജ് രാമന്തളി (കൈരളി ടി.വി.), മുസ്തഫ പെരുവള്ളൂര്‍ (ദീപിക ന്യൂസ്), സുല്‍ഫിക്കര്‍ ഒതായി (അമൃത ടി.വി) മന്‍സൂര്‍ എടക്കര (വീക്ഷണം ന്യൂസ്), അബുല്‍ ഹസന്‍ ജാഫറുല്ല (ഇന്നേരം തമിഴ്) എന്നിവരെയാണ് ആദരിച്ചത്.
ആതുര സേവന രംഗത്ത് നിന്നും ഡോ.വിനീത പിള്ള (അല്‍ റയാന്‍ പോളിക്ലിനിക്), ഡോ. ദിനേശന്‍ (ബദര്‍ അല്‍ റയാന്‍ പോളിക്ലിനിക്), ഡോ. അമാന്‍ അസ്‌ലം ഹൈദരാബാദ് (സൗദി ജര്‍മ്മന്‍ ഹോസ്പിറ്റല്‍), സലീഖ ഷിജു (സ്റ്റാഫ് നഴ്‌സ്‌കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍, ജിദ്ദ), എന്നിവരേയുമാണ് ആദരിച്ചത്.
വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡിന് അബ്ദുല്‍ ഗനി മലപ്പുറം അര്‍ഹനായി.
സന്നദ്ധ സേവന മേഖലയില്‍ നൗഷാദ് മമ്പാട്, ഫൈസല്‍ മമ്പാട്, അബൂ ഹനീഫ, (കേരളം), ഷെയ്ഖ് അബ്ദുല്ല, മുഹമ്മദ് റഫീഖ് (തമിഴ് നാട്), ഫിറോസ് അഹമദ്, സല്‍മാന്‍ അഹമദ്, മുബഷിര്‍ അക്രം, മുസ്തഖീം, ഷംസ് തബ്‌റീസ് , ശദാബ് റസൂല്‍ (നോര്‍ത്തേണ്‍ സ്‌റ്റേറ്റ്‌സ് ), അഷ്‌റഫ് സാഗര്‍ (കര്‍ണാടക), സമൂഹ മാധ്യമപ്രചാരണ വിഭാഗത്തില്‍ റഫീഖ് പഴമള്ളൂര്‍, മുഹമ്മദ് സാലിം മലപ്പുറം, സാജിദ് ഫറോക്ക്, നജീം പുനലൂര്‍, ജംഷീദ് ചുങ്കത്തറ എന്നിവരയുമാണ് ആദരിച്ചത്.
കോയിസ്സന്‍ ബീരാന്‍ കുട്ടി,ഹംസ പൂവത്തി,ഷാഹുല്‍ ഹമീദ് മേടപ്പില്‍ എന്നിവര്‍ സാമൂഹ്യ സേവന രംഗത്തെ ഏകോപനത്തിനും പ്രവര്‍ത്തനത്തിനും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റിയുടെ പ്രത്യേക അവാര്‍ഡിനര്‍ഹരായി.
ജിദ്ദയില്‍ വെച്ച് നടന്ന അനുമോദന ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഇ.എം.അബ്ദുല്ല, ജനറല്‍ സെക്രട്ടറി ആലിക്കോയ ചാലിയം, നോര്‍ത്തേണ്‍ സ്‌റ്റേറ്റ്‌സ് പ്രസിഡന്റ് മുജാഹിദ് പാഷ, അല്‍ അമാന്‍ നാഗര്‍കോവില്‍, നാസര്‍ ഖാന്‍, അബ്ദുല്‍ നാസര്‍ മംഗളൂരു, ഹനീഫ് ജോക്കട്ടെ, ഹനീഫ കിഴിശ്ശേരി, ഹസ്സന്‍ മങ്കട, അഷ്‌റഫ് സി.വി.എന്നിവര്‍ അതിഥികള്‍ക്ക് അനുമോദന ഫലകങ്ങള്‍ സമ്മാനിച്ചു.
മക്ക, മദീന എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുള്ള സാമൂഹ്യസന്നദ്ധ സേവകര്‍ക്ക് അതാത് സ്ഥലങ്ങളില്‍ വെച്ച് നടക്കുന്ന അനുമോദനചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.