കുവൈത്ത് വിമാനത്താവളം താല്‍ക്കാലികമായി തുറക്കാന്‍ നീക്കം; കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് ആശ്വാസമാവും
കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ കുവൈത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനു കുവൈത്ത് വിമാനത്താവളം താല്‍ക്കാലികമായി തുറക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. സിവില്‍ വ്യോമയാന അധികൃതര്‍ എയര്‍ ലൈന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തി വരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ അറബ് ദിന പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ട്രാന്‍സിസ്റ്റ് വഴി കുവൈത്തിലേക്ക് മടങ്ങാനായി തയ്യാറായ മലയാളികള്‍ അടക്കം നിരവധി പേരാണു ദുബൈ അടക്കമുള്ള ഇടത്താവള കേന്ദ്രങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. വിമാനത്താവളങ്ങള്‍ തുറക്കുന്നതോടെ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് ആശ്വാസമാവും.
സാധുവായ താമസ രേഖയുള്ളവര്‍ക്കും ട്രാന്‍സിറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസം പൂര്‍ത്തിയാക്കിയവരെയുമാണു പ്രധാനമായും പരിഗണിക്കുന്നത്. ഇവര്‍ പി.സി.ആര്‍.സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ദുബൈ, അബുദബി, ദോഹ, ബൈറൂത്ത്, എന്നീ രാജ്യങ്ങളില്‍ നിന്നാകും യാത്രക്കാരെ തിരിച്ചെത്തിക്കുക. പുതിയ കൊറോണ വ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം രാത്രി 11മണി മുതല്‍ ജനുവരി 1 വെള്ളിയാഴ്ച വരെ കുവൈത്ത് അന്തര്‍ ദേശീയ വിമാന താവളം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.