തൃശൂര്‍: നഗരത്തിലെ കുടിവെള്ള വിതരണത്തില്‍ വന്‍ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ട് തൃശൂര്‍ കോര്‍പ്പറേഷന്‍ 25.30 കോടി രൂപ ചെലവില്‍ പീച്ചിയില്‍ നിര്‍മിക്കുന്ന 20 എംഎല്‍ഡി ജലശുദ്ധീകരണശാല ഫ്‌ളോട്ടിംഗ് ഇന്‍ടേക്ക് സ്ട്രക്ച്ചര്‍, ഡെഡിക്കേറ്റഡ് പവര്‍ ഫീഡര്‍ എന്നിവയുടെ നിര്‍മ്മാണം 90% പൂര്‍ത്തീകരിച്ചി രിക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ പുരോഗതി പരിശോധിക്കുന്നതിനായി നാളെ വൈകിട്ട് 3 മണിക്ക് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിക്കും.