കുന്നംകുളം: ടൗണ്‍ ഹാളില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ 2394 പരാതികള്‍ തീര്‍പ്പാക്കി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 184 പേര്‍ക്ക്
സഹായധനമായി 31,38,000 രൂപ അനുവദിച്ചു. ആകെ 3622 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 2997 അപേക്ഷകള്‍ ഓണ്‍ലൈനിലും,625 അപേക്ഷകള്‍ അദാലത്തില്‍ നേരിട്ടും എത്തി. ബാക്കി 1216 പരാതികള്‍ വിവിധ കാര്യാലയങ്ങളിലേക്ക് തുടര്‍ നടപടികള്‍ക്കായി അയച്ചു.
സര്‍ക്കാര്‍ തീരുമാനത്തിനായി 12 അപേക്ഷകള്‍ അയച്ചു. 91 റേഷന്‍ കാര്‍ഡുകളാണ് അനുവദിച്ചത്. ഇതില്‍ ബി പി എല്‍ വിഭാഗത്തില്‍ 73 ഉം, അന്ത്യോദയ വിഭാഗത്തില്‍ 17 ഉം, എന്‍ ആര്‍ എസ് വിഭാഗത്തില്‍ ഒന്നും ഉള്‍പ്പെടുന്നു.
എയ്ഡ്‌സ് രോഗികളുടെ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനുമായുള്ള വിഹാന്‍ പദ്ധതി പ്രകാരം 250 പേര്‍ക്ക് 15,00,000 രൂപ സഹായധനം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മൂന്ന് മന്ത്രിമാര്‍ ചേര്‍ന്നാണ് 31,38,000 രൂപ അനുവദിച്ചത്. ഇതില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ 21,60,000 രൂപ അനുവദിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവിന്ദ്രനാഥ് 14 അപേക്ഷകള്‍ക്കായി 1,40,000രൂപയും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ 37 അപേക്ഷകര്‍ക്കായി 8,84,000 ലക്ഷം രൂപയും അദാലത്തില്‍ അനുവദിച്ചു.