35 കോടി രൂപ ചിലവില്‍ തൃശൂര്‍ ജില്ലയിലെ നാല് പ്രധാന റോഡുകള്‍ ബിഎം ആന്റ് ബിസി നിലവരത്തിലേക്ക്

Update: 2021-02-13 04:36 GMT

തൃശൂര്‍: 'പുതിയ കാലം പുതിയ നിര്‍മ്മാണം' എന്ന പൊതുമരാമത്ത് വകുപ്പിന്റെ നയത്തിലൂന്നി തൃശൂര്‍ നിയോജക മണ്ഡലത്തില്‍ നാല് റോഡുകള്‍ ബിഎം ആന്റ് ബിസി നിലവാരത്തിലോക്ക് പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു.

തൃശൂര്‍-വാടാനപ്പള്ളി സംസ്ഥാന പാതയിലെ പടിഞ്ഞാറേകോട്ട മുതല്‍ എറവ് വരെയുള്ള റോഡ് ടോള്‍ഗെയ്റ്റ്‌ചേറ്റുപുഴ റോഡ്, പൂങ്കുന്നം-കുറ്റൂര്‍ എംഎല്‍എ റോഡ്, വിയ്യൂര്‍-താണിക്കുടം റോഡ് എന്നീ നാല് റോഡുകള്‍ 35 കോടി രൂപ ചിലവഴിച്ചാണ് ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയത്.

ടോള്‍ ഗേറ്റ് ചേറ്റുപുഴ റോഡ്

ജില്ലയിലെ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതും പൂങ്കുന്നം തോപ്പിന്‍ മൂല റോഡിന്റെ തോപ്പിന്‍ മൂല ജംഗ്ഷനില്‍ നിന്നും തുടങ്ങി തൃശൂര്‍ കാഞ്ഞാണി വാടാനപ്പിള്ളി റോഡില്‍ ചേറ്റുപുഴ ചേറ്റുപുഴ റോഡ് 3,06,74,529 രൂപയ്ക്കാണ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.

3.825 കിലോ മീറ്റര്‍ ദൈര്‍ഷ്യമുള്ള ചിപ്പിംഗ് കാര്‍പെറ്റ് നിലവാരത്തിലുണ്ടായിരുന്ന ഈ റോഡിന്റെ വീതി കൂട്ടി ശരാശരി 7 മീറ്റര്‍ വീതിയില്‍ ബിഎംബിസി നിലവാരത്തിലേക്ക് അഭിവൃദ്ധിപ്പെടുത്തി. റോഡിന്റെ ഇരുവശങ്ങളിലുമായി 900 മീറ്റര്‍ കാന നിര്‍മ്മിക്കുകയും, ഒരു കള്‍വര്‍ട്ട് വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്.

എം എല്‍ എ റോഡ്

വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്നതും തൃശൂര്‍ കുറ്റിപുറം സംസ്ഥാന പാതയില്‍ പൂങ്കുന്നത്ത് നിന്ന് തുടങ്ങി വിയ്യൂര്‍ കൊട്ടേക്കാട് മുണ്ടൂര്‍ പിഡബ്ലുഡി റോഡിലെ കുറ്റൂര്‍ ജംഗ്ഷനില്‍ അവസാനിക്കുന്നതുമായ മൂന്ന് കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന എം എല്‍ എ റോഡ് തൃശൂര്‍ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ഡിവിഷന്റെ കീഴിലുള്ള പാത 3,55,98,692 രൂപക്കാണ് പണി പൂര്‍ത്തി യാക്കിയത്.

മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചിപ്പിംഗ് കാര്‍പ്പെറ്റ് നിലവാരത്തിലുണ്ടായിരുന്ന റോഡ് റോഡ് ശരാശരി ഏഴ് മീറ്റര്‍ വീതിയില്‍ ബിഎംബിസി നിലവാരത്തില്‍ അഭിവൃദ്ധിപ്പെടുത്തി.റോഡിന്റെ ഇടതു വശത്ത് 1200 മീറ്റര്‍ നീളത്തില്‍ നടപാത ഉയര്‍ത്തുകയും മൂന്ന് കള്‍വര്‍ട്ട് പുനര്‍ നിര്‍മ്മിക്കുകയും രണ്ട് കള്‍വര്‍ട്ട് പുതിയതായി നിര്‍മ്മിക്കുകയും ചെയ്തു.

തൃശൂര്‍ കാഞ്ഞാണി വിടാനപ്പിള്ളി റോഡ്

തൃശൂര്‍ മണലൂര്‍ നിയോജക മണ്ഡലത്തിലൂടെ കടന്നു പോകുന്നതും പടിഞ്ഞാറേക്കോട്ട ജംഗ്ഷനില്‍ തുടങ്ങി വാടാനപ്പിളളിയില്‍ അവസാനിക്കുന്നതുമായ റോഡ് 19,43,40,847 രൂപയ്ക്ക് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കി.

പടിഞ്ഞാറേ കോട്ടയില്‍ തുടങ്ങി എറവില്‍ അവസാനിക്കുന്ന ആദ്യ ഭാഗത്തെ ഒമ്പത് കിലോമീറ്റര്‍ ദൂരം ശരാശരി 10.30 മുതല്‍ 12 മീറ്റര്‍ വീതിയില്‍ ബിഎംആന്‍ഡ് ബിസി നിലവാരത്തിലോക്ക് അഭിവൃദ്ധിപ്പെടുത്തി. 1760 മീറ്റര്‍ കാനനിര്‍മ്മിക്കുകയും 9500 മീറ്റര്‍ റോഡിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും, ഒരു കള്‍വര്‍ട്ട് പുനര്‍നിര്‍മ്മിക്കുകയും, മൂന്ന് കള്‍വര്‍ട്ട് വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഒരു പൈപ്പ് കള്‍വര്‍ട്ട് പുതിയതായി നിര്‍മ്മിക്കുകയും ഒന്ന് വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്.

താണിക്കുടം റോഡ്

തൃശൂര്‍ വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന കൊടുങ്ങല്ലൂര്‍ ഷൊര്‍ണ്ണൂര്‍ റോഡിലെ വിയ്യൂര്‍ ജംഗ്ഷനില്‍ നിന്ന് തുടങ്ങുന്നതും കുണ്ടുകാട് നിര്‍മ്മല ഹൈസ്‌ക്കൂളിനു സമീപം അവസാനിക്കുന്നതുമായ ഈ റോഡ് 1,91,82,766 രൂപക്കാണ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.

2.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചിപ്പിംഗ് കാര്‍പെറ്റ് നിലവാരത്തിലുണ്ടായിരുന്ന ഈ റോഡ് വീതി കൂട്ടി ശരാശരി 7.50 മീറ്റര്‍ വീതിയില്‍ വികസനം ബിഎംആന്‍ഡ് ബിസി നിലവാരത്തില്‍ അഭിവൃദ്ധിപ്പെടുത്തി.

തൃശൂര്‍ വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പോലീസ് അക്കാദമി ജംഗ്ഷനില്‍ നിന്ന് തുടങ്ങുന്നതും പൊങ്ങണംകാട് പള്ളി വരെ അവസാനിക്കുന്ന റോഡ് പ്രളയ പുനരുദ്ധാരണ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി 3,00,86,834 രൂപയ്ക്കാന് പുനരുദ്ധാരണം ചെയ്തത്.

2.04 മീറ്റര്‍ വീതിയില്‍ ബിഎംബിസി നിലവാരത്തില്‍ അഭിവൃദ്ധിപ്പെടുത്തിയിട്ടുള്ളത്. റോഡിന്റെ വീതി കൂട്ടലിന്റെ ഭാഗമായി നിലവിലുള്ള ഒരു കള്‍വര്‍ട്ട് പുനര്‍നിര്‍മ്മിക്കുകയും 500 മീറ്റര്‍ കാന നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.

2018-19 വര്‍ഷങ്ങളിലെ പ്രളയം, കോവിഡ് 19 തുടങ്ങിയ പ്രതിസന്ധികള്‍ക്കിടയിലും

റോഡുകളുടെ നിര്‍മ്മാണം പിഡബ്ലുഡി വിഭാഗത്തിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

Similar News