നിയമസഭ തിരഞ്ഞെടുപ്പ്: എല്ലാ നിയോജക മണ്ഡലങ്ങളിലും രണ്ട് വീതം സ്‌ട്രോങ് റൂമുകളും കൗണ്ടിങ് ഹാളും സജ്ജമാക്കും

Update: 2021-02-19 01:14 GMT

തൃശൂര്‍: 2021 നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂര്‍ ജില്ലയില്‍ സജ്ജമാക്കേണ്ട സ്‌ട്രോങ് റൂമുകളും കൗണ്ടിങ് ഹാളുകളും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. തൃശൂര്‍ താലൂക്കില്‍ ഗവ എന്‍ജിനീയറിങ് കോളജില്‍ സജ്ജമാക്കിയ സ്‌ട്രോങ് റൂം ജില്ലാ കലക്ടര്‍ ഇതിന്റെ ഭാഗമായി സന്ദര്‍ശിച്ചു.

തൃശൂര്‍, വടക്കാഞ്ചേരി, ഒല്ലൂര്‍, നാട്ടിക നിയോജക മണ്ഡലങ്ങളിലെ സ്‌ട്രോങ്ങ് റൂമുകളും, കൗണ്ടിങ് ഹാളുകളുമാണ് എഞ്ചിനീയറിങ് കോളേജില്‍ ഒരുക്കുക. ഒരു കൗണ്ടിങ് ഹാളില്‍ 7 ടേബിളുകള്‍ വീതമാണ് ഒരുക്കുക. സ്‌ട്രോങ്ങ് റൂമുകളുടെ സുരക്ഷ ക്രമീകരണങ്ങള്‍ കലക്ടര്‍ പരിശോധിച്ച് ഉറപ്പ് വരുത്തി. തൃശൂര്‍ താലൂക്ക് തഹസില്‍ദാര്‍ സുധീര്‍ പരിശോധനയില്‍ പങ്കെടുത്തു.

Similar News