ദമ്മാം : മീഡിയ വണ്‍ ബ്രേവ് ഹാര്‍ട്ട് അവാര്‍ഡ് ലഭിച്ച സാമൂഹ്യ പ്രവര്‍ത്തകരും, പ്രവാസി സാംസ്കാരിക വേദി ദമ്മാം റീജീയണല്‍ കമ്മറ്റി അംഗങ്ങളുമായ ജംഷാദലി കണ്ണൂരിനും ഫൈസല്‍ കുറ്റിയാടിക്കും സ്വീകരണവും അനുമോദനവും നല്കി.റീജിയണല്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ഷബീര്‍ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. അവാര്‍ഡ് ജേതാവ് ജംഷാദലിയെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് ബിജു പൂതക്കുളം പൊന്നാട അണിയിച്ചു.
പരിപാടി പ്രവാസി കിഴക്കന്‍ പ്രവിശ്യ പ്രസിഡന്റ് എം കെ ഷാജഹാന് ഉദ്ഘാടനം ചെയ്തു. കോവിഡ് സാഹചര്യത്തില്‍ വെര്ച്ച്വലില് നടന്ന പരിപാടിയില്‍
പ്രവിശ്യ ജന: സെക്രട്ടറി അന്‍വര്‍ സലീം, മുഹ്സിന് ആറ്റശ്ശേരി, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നാട്ടില്‍ അവധിക്ക് പോയ ഫൈസല്‍ കുറ്റിയാടി അദ്ദേഹത്തിന്റെ സന്തോഷം പങ്കുവെച്ചു.
ഇത്തരം അവാര്‍ഡുകള്‍ ലഭിയ്ക്കുന്നത് കൂടുതല്‍ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രതിസന്ധി കാലത്ത് കൂടെ നിന്നവര്‍ക്ക് കൂടി അര്‍ഹതപ്പെട്ട അംഗീകാരമാണ് അവാര്‍ഡെന്ന് ജംഷാദലി കണ്ണൂര്‍ പറഞ്ഞു. റഊഫ് ചാവക്കാട് അവതാരകന് ആയി.