മണിപ്പൂര്‍ സംഘര്‍ഷം: ഉന്നതതല യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

Update: 2024-11-18 01:23 GMT

ന്യൂഡല്‍ഹി: മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഉന്നതതല യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. ആഭ്യന്ത്രമന്ത്രാലയത്തിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. കൂടാതെ കേന്ദ്ര പോലിസ് സേനയായ സിആര്‍പിഎഫിന്റെ ഡയറക്ടര്‍ ജനറലായ അനിഷ് ദയാല്‍ സിങിനെ മണിപ്പൂരിലേക്ക് അയച്ചിട്ടുമുണ്ട്.

ഒരു കുക്കി ആദിവാസി സ്ത്രീയെ പെട്രോള്‍ ഒഴിച്ചു കൊന്നതിന് തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് മണിപ്പൂരിലെ സംഘര്‍ഷം രൂക്ഷമാവാന്‍ കാരണമായത്. ഈ സംഭവത്തിന് ശേഷം പത്ത് കുക്കികളെ പോലിസ് വെടിവച്ചു കൊന്നു. അതിന് ശേഷം ആറു മെയ്‌തെയ് വിഭാഗക്കാരും കൊല്ലപ്പെട്ടു. ഇതോടെ മുഖ്യമന്ത്രിയുടെ വീട് അടക്കം ആക്രമിക്കപ്പെട്ടു. കൂടാതെ ഭരണമുന്നണിയില്‍ നിന്നും എന്‍പിപി പാര്‍ട്ടി പിന്‍മാറുകയും ചെയ്തു. നിലവില്‍ 300 സൈനികരെ സര്‍ക്കാര്‍ അധികമായി വിന്യസിച്ചിട്ടുണ്ട്.

Similar News