കമ്പനി മീറ്റിങ്ങില്‍ പങ്കെടുത്തില്ല; 99 ജീവനക്കാരെ പിരിച്ച് വിട്ട് സിഇഒ
പിരിച്ചുവിടപ്പെട്ട ഒരു ജീവനക്കാരന്‍ സിഇഒ അയച്ച സന്ദേശത്തിന്റെ പകര്‍പ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.
ന്യൂയോര്‍ക്ക്: കമ്പനി മീറ്റിങ്ങില്‍ പങ്കെടുക്കാത്ത 99 ജീവനക്കാരെ പിരിച്ച് വിട്ട് യുഎസ് കമ്പനിയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. കമ്പനിയില്‍ ആകെയുള്ള 111 പേരില്‍ 99 പേരെയാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍(സിഇഒ) പിരിച്ചുവിട്ടതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ന്യൂയോര്‍ക്ക് കേന്ദ്രമായ ഒരു സംഗീത ഉപകരണത്തിന്‍െ സിഇഒയായ ബാള്‍ഡ്‌വിന്‍ ആണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. പിരിച്ചുവിടപ്പെട്ട ഒരു ജീവനക്കാരന്‍ സിഇഒ അയച്ച സന്ദേശത്തിന്റെ പകര്‍പ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.
''നിങ്ങളെയൊക്കെ പുറത്താക്കിയിരിക്കുന്നു. ഇന്ന് രാവിലെ നടന്ന മീറ്റിങ്ങില്‍ എത്താത്തവര്‍ ഇത് പുറത്താക്കല്‍ നോട്ടിസ് ആയി പരിഗണിക്കണം. ചെയ്യാമെന്ന് വാഗ്ദാനം ചെയ്തിരുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തില്ല. അത് നിങ്ങളുടെ കരാറിന്റെ ഭാഗമായിരുന്നു. അതിനാല്‍ നിങ്ങളെല്ലാം പുറത്തുപോണം. നാം തമ്മിലുള്ള എല്ലാ കരാറുകളും ഞാന്‍ റദ്ദാക്കും. കമ്പനിയുടെ എന്തെങ്കിലും വസ്തുവകകള്‍ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ തിരികെതരണം. എല്ലാ അക്കൗണ്ടുകളും സൈന്‍ ഔട്ട് ചെയ്യണം. എന്റെ ബിസിനസില്‍ നിന്ന് നിങ്ങള്‍ ഇറങ്ങിപ്പോവൂ...'' എന്നാണ് സന്ദേശം പറയുന്നത്.
മീറ്റിങ്ങില്‍ ആരും എത്താതിരുന്നതിന്റെ ദേഷ്യത്താലാവാം സിഇഒ അങ്ങനെ ചെയ്തതെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. ഇത്രയും അധികം പേര്‍ മീറ്റിങ്ങിന് എത്താതിരുന്നത് മീറ്റിങ് ഉണ്ടോയെന്ന് അറിയാത്തതിനാലാവാം എന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു.