വെങ്ങന്നൂരില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Update: 2024-12-29 10:46 GMT
വെങ്ങന്നൂരില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആലത്തൂര്‍: വെങ്ങന്നൂരില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വെങ്ങന്നൂര്‍ വാലിപ്പറമ്പ് ഉണ്ണികൃഷ്ണന്റെ മകള്‍ ഉപന്യയും (18) കുത്തനൂര്‍ ചിമ്പുകാട് മാറോണി കണ്ണന്റെ മകന്‍ സുകിന്‍ (23) നുമാണ് മരിച്ചത്.

പ്രണയത്തിലായിരുന്ന ഇവര്‍ നാട്ടിലെ അയ്യപ്പന്‍ വിളക്ക് ആഘോഷത്തിന്റെയന്ന് യുവതിയുടെ വീട്ടിലേക്ക് വരികയായിരുന്നു. എല്ലാവരും ഉല്‍സവത്തിന് പോയതിനാല്‍ ഈ സമയം ഇവിടെ മറ്റാരും ഉണ്ടായിരുന്നില്ല. ഉപന്യയുടെ സഹോദരന്‍ വീട്ടില്‍ എത്തിയപ്പോള്‍, ഒരേ സാരിയുടെ രണ്ടറ്റത്തുമായി തൂങ്ങിക്കിടക്കുന്ന രിതിയിലായിരുന്നു മൃതദേഹങ്ങള്‍. പോലിസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.




Tags:    

Similar News