കൊവിഡ് പ്രതിസന്ധി: സോഷ്യല്‍ ഫോറം സഹായത്താല്‍ ആലത്തൂര്‍ സ്വദേശി നാട്ടിലേക്ക് തിരിച്ചു
സ്‌പോണ്‍സര്‍ ബഷീറിന് എക്‌സിറ്റ് അടിച്ച് നല്‍കിയെങ്കിലും ടിക്കറ്റോ ശമ്പള കുടിശ്ശികയോ നല്‍കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ സമീപിക്കുകയും ഫോറത്തിന്റെ' നാട്ടിലേക്കൊരു ടിക്കറ്റ് ' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബഷീറിനു ടിക്കറ്റ് നല്‍കുകയുമായിരുന്നു
ദമ്മാം: കൊവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ ഏഴ് മാസത്തോളമായി ജോലിയും ശമ്പളവുമില്ലാതെ പ്രയാസത്തിലായ ആലത്തൂര്‍ സ്വദേശി ബഷീര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചു. സ്‌പോണ്‍സര്‍ ബഷീറിന് എക്‌സിറ്റ് അടിച്ച് നല്‍കിയെങ്കിലും ടിക്കറ്റോ ശമ്പള കുടിശ്ശികയോ നല്‍കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ സമീപിക്കുകയും ഫോറത്തിന്റെ' നാട്ടിലേക്കൊരു ടിക്കറ്റ് ' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബഷീറിനു ടിക്കറ്റ് നല്‍കുകയുമായിരുന്നു. സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് സെക്രട്ടറി അന്‍സാര്‍ കോട്ടയം ബഷീറിനുള്ള വിമാന ടിക്കറ്റ് കൈമാറി. സ്‌റ്റേറ്റ് സെക്രട്ടറി മണ്‍സൂര്‍ എടക്കാട്, തുഖ്ബ ബ്ലോക്ക് പ്രസിഡണ്ട് ഷാജഹാന്‍ പേരൂര്‍ സംബന്ധിച്ചു.