പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഇന്ന് പ്രചാരണത്തിന് കൊട്ടിക്കലാശം. വൈകീട്ട് മൂന്നോടെ മുന്നണികളുടെ പ്രവര്‍ത്തകര്‍ നഗരത്തില്‍ എത്തും. ഓരോ മുന്നണികളും തങ്ങളുടെ ശക്തിതെളിയിക്കാന്‍ ഈ അവസരം ഉപയോഗിക്കും. അതിനിടെ ഇരട്ട വോട്ട് വിവാദം എല്‍ഡിഎഫ് ഇന്നും പ്രചാരണ ആയുധമാക്കും.