ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് ആശ്വാസമായി ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ ഇഫ്താര്‍ കിറ്റുകള്‍
മനാമ: മൈത്രിബഹ്‌റൈന്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റുമായ് ചേര്‍ന്ന് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത് പ്രവാസികള്‍ക്ക് ആശ്വാസമായി. കൊവിഡ്കാല ആശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാപിറ്റല്‍ ഗവര്‍ണറൈറ്റ് ഉമ്മുല്‍ ഹസം ചാരിറ്റി വിംഗാണ് ഇഫ്താര്‍ കിറ്റുകള്‍ ഒരുക്കിയത്. 'തണലൊരുക്കാന്‍തുണയേകാം' എന്ന സന്ദേശവുമായി മൈത്രിയുടെ ചാരിറ്റി കണ്‍വീനര്‍ സലീം തൈയ്യിലിന്റെ നേതൃത്വത്തില്‍ കൊവിഡിന്റെ പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട വീട്ടു ജോലിക്കാരികളായ സ്ത്രീകള്‍ക്കും , ലേബര്‍ ക്യാംപുകളിലെ അര്‍ഹരായവര്‍ക്കും വിതരണം ചെയ്തു വരുന്നു.
കാപിറ്റല്‍ ഗവര്‍ണറൈറ്റ് ചാരിറ്റി തലവന്‍ യൂസഫ് ലോറിയില്‍ നിന്നും കോഡിനേറ്റര്‍ ആന്റണിയുടെ സാന്നിധ്യത്തില്‍
മൈത്രി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ ,സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് കിറ്റുകള്‍ ഏറ്റുവാങ്ങി. മൈത്രി ചീഫ് കോര്‍ഡിനേറ്റര്‍ നവാസ് കുണ്ടറ, വൈസ് പ്രസിഡന്റ് അബ്ദുല്‍ വഹാബ് എന്നിവര്‍ പങ്കെടുത്തു.