കുവൈത്ത് സിറ്റി: കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി. കൊല്ലം ചവറ പന്മന പുത്തൻചന്ത ഫാത്തിമ മൻസിലിൽ അഷ്റഫ് (43) ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണപ്പെട്ടത്. പിതാവ്: പരേതനായ ഹമീദ് കുഞ്ഞ്. മാതാവ്: ലൈല ബീവി. ഭാര്യ ഷാഹിദ: (സുനീത). മക്കൾ: ഫാത്തിമ, സൈദലി.സഹോദരങ്ങൾ: റഷീദ്, ഷാജി, പൊടിമോൻ. കുവൈത്തിൽ മുബാറക് അൽ കബീർ ബ്ലോക്ക് മൂന്നിൽ ഹൗസ് ഡ്രൈവറായിരുന്നു.