കുവൈത്തില്‍ 27 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

Update: 2021-05-07 19:19 GMT


കുവൈറ്റ്സിറ്റി: കുവൈത്തില്‍ വാക്‌സിനേഷന്‍ ദൗത്യം നാലുമാസം പിന്നിടുമ്പോള്‍ ജനസംഖ്യയുടെ 27 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം. ഇതുവരെ 11.5 ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചത്.

ഡിസംബര്‍ 24ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് അസ്സബാഹ് വാക്‌സിന്‍ സ്വീകരിച്ചാണ് കുവൈത്തില്‍ ദേശീയ കുത്തിവയ്പ്പ് ദൗത്യം ആരംഭിച്ചത്. 65 വയസ്സിന് മുകളിലുള്ളവരെയാണ് ആദ്യം പ്രതിരോധ കുത്തിവയ്പ്പിന്റെ മുന്‍ഗണനയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ വിഭാഗത്തിലുള്ളവരുടെ വാക്‌സിനേഷന്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.

Similar News