മനാമ: മൈത്രി ബഹ്‌റൈന്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റുമായ് ചേര്‍ന്ന് ഇഫ്ത്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. റമളാന്‍ ഒന്ന് മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലീനിങ് ജോലിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്കും ലേബര്‍ ക്യാമ്പുകളിലുമാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്.
കൊവിഡ്കാലത്തിന്റെ ആശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 'തണലൊരുക്കാം തുണയേകാം' എന്ന സന്ദേശവുമായി റമളാനിലെ ഇരുപത്തിയേഴാം രാവില്‍ ബഹ്‌റൈനിലെ 5 ലേബര്‍ ക്യാംപില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.
ബഹ്‌റൈന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കെ ടി സലീമില്‍ നിന്നും മൈത്രിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ നവാസ് കുണ്ടറ കിറ്റ് ഏറ്റുവാങ്ങി കൊണ്ട് വിതരണ ഉദ്ഘാടനം നടന്നു. തുടര്‍ന്ന് സല്‍മാനിയ ക്ലീനിങ് കമ്പനി,മനാമ ലേബര്‍ ക്യാമ്പ്, ടുബ്ലി ലേബര്‍ ക്യാമ്പ്, മുഹറ ക്ക് ലേബര്‍ ക്യാമ്പ് , ഹിദ് എന്നി ലേബര്‍ ക്യാമ്പുകളില്‍ കിറ്റ് വിതരണം ചെയ്തു.
മൈത്രി പ്രസിസന്റ് നൗഷാദ് മഞ്ഞപ്പാറ, സെക്രട്ടറി സക്കീര്‍ ഹുസൈന്‍, ട്രഷര്‍ അനസ് കരുനാഗപ്പള്ളി,
ചാരിറ്റി വിങ് കോര്‍ഡിനേറ്റര്‍ സലീം തയ്യില്‍, മുന്‍ പ്രസിഡന്റുമാരായ സിബിന്‍, ഷിബു പത്തനംതിട്ട, ഷെഫിക്ക് സൈഫുദിന്‍, ദന്‍ജീബ്, ഷിനു താജുദ്ദീന്‍, സുനില്‍ ബാബു എന്നിവര്‍ വിതരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.