കുവൈത്ത് സിറ്റി: മന്ത്രിസഭ പുറപ്പെടുവിച്ച ആരോഗ്യ ചട്ടങ്ങൾ പാലിക്കാത്ത അഞ്ച് സ്റ്റോറുകൾ അടപ്പിച്ചതായി മുബാറക് അൽ കബീർ ഗവർണറേറ്റിലെ ആരോഗ്യ നിയന്ത്രണ സമിതി അറിയിച്ചു. നിലവിൽ ആളുകളിൽ ആരോഗ്യ അവബോധം വർധിച്ചതായി സമിതി വിലയിരുത്തി. മറ്റ് സ്റ്റോറുകൾ ഇപ്പോഴും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് കമ്മിറ്റി അംഗം ഫഹദ് അൽ മുലൈഹാൻ വ്യാഴാഴ്ച കുവൈത്ത് ന്യൂസ് ഏജൻസിയോട് പറഞ്ഞു. മന്ത്രാലയത്തിന്റെ ചട്ടങ്ങൾ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് കമ്മിറ്റി വിപണിയിലേക്കുള്ള സന്ദർശനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.