മനാമ: കൊവിഡ് ബാധിച്ച് എറണാകുളം ആലുവ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു. വെസ്റ്റ് വെളിയത്തുനാട് എടയപുറത്ത് വീട്ടില്‍ അബ്ദുല്‍ റഷീദ് (55) ആണ് മരിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയിലായിരുന്നു.
ദീര്‍ഘനാള്‍ വിഎംബി കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന റഷീദ് നിലവില്‍ ന്യൂ സീസണ്‍ ട്രേഡിങ് കമ്പനിയിലായിരുന്നു. ഭാര്യ: റംല. രണ്ട് മക്കളുണ്ട്