കുവൈത്ത് സിറ്റി: കുവൈത്തിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഷുവൈഖ്, ദോഹ, ഷുവൈബ തുറമുഖങ്ങളിലെ സമുദ്ര ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചതായി കുവൈത്ത് പോര്‍ട്ട് അതോറിറ്റി (കെപിഎ) അറിയിച്ചു.
തുറമുഖങ്ങളിലേക്ക് കപ്പല്‍ പ്രവേശിക്കുന്നതിനും, പുറത്തേക്ക് പോകുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 70 കി.മീ കടന്നതിന്റെ പശ്ചാത്തലത്തിലാണിത്. എന്നാല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അടിയന്തിര സാഹചര്യങ്ങളില്‍ 112 എന്ന എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്നാണ് നിര്‍ദ്ദേശം.