സാമൂഹിക പ്രവര്‍ത്തകന്‍ എബി മുഹമ്മദിന്റെ മയ്യിത്ത് ഖബറടക്കി

Update: 2021-06-18 17:03 GMT

ദമ്മാം: അല്‍ഖോബാറില്‍ അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ എബി മുഹമ്മദിന്റെ മയ്യിത്ത് ഖബറടക്കി. ഇന്ന് രാവിലെ 10:30നു ജനാസ നമസ്‌കാരത്തിനു ശേഷം തുഖ്ബ ഖബര്‍സ്താനിലാണു മറവ് ചെയ്തത്.

സംസ്‌കാര ചടങ്ങില്‍ ബന്ധുക്കളും വിവിധ സാമൂഹിക സംഘടനാ പ്രവര്‍ത്തകരും നേതാക്കളും സംബന്ധിച്ചു.

എ.ബി മറിയുമ്മയുടേയും പരേതനായ പി.എ അബ്ദു റഹ്മാന്റെയും മകനായ എ.ബി മുഹമ്മദ് അല്‍ജസീറ എക്യുപ്‌മെന്റ് (ഓട്ടോ വേള്‍ഡ്) കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അല്‍ ഖോബര്‍ റാഖയിലെ മുവാസാത്ത് ആശുപത്രിയില്‍ ചികിത്സയിലായിക്കെ മഷ്തിഷ്‌ക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

അല്‍ഖോബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംഘടനകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഉര്‍ദു ഘടകം എക്‌സിക്യൂട്ടീവ് മെമ്പര്‍, കാസര്‍ഗോഡ് ഡിസ്ട്രിക്ക് സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുടങ്ങി സാമൂഹ്യ ജീവകാരുണ്യ സംഘടനകളില്‍ നിറ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. പ്രാസംഗത്തിലും, വായനയിലും എഴുത്തിലും തല്പരനായിരുന്ന എ.ബി കാസര്‍കോട് പരവനടുക്കം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇസ്‌ലാമിക്ക് സ്റ്റഡീ സര്‍ക്കിളിന്റെ രൂപീകരണ ഘട്ടത്തില്‍ മുഖ്യ നേതൃത്വം വഹിച്ചിരുന്നു.

ഭാര്യ: നസീബ. മക്കള്‍: ഹിബ മുഹമ്മദ് (ഓഡിയോളജി പി ജി വിദ്യാര്‍ത്ഥിനി), നിദ മുഹമ്മദ് (ബി ഡി എസ് വിദ്യാര്‍ത്ഥിനി), ആസിയ മുഹമ്മദ് (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഹമീദ് എ.ബി, ആയിഷ, നഫീസ, സുഹറ, റാബിയ.

മയ്യിത്ത് മറവ് ചെയ്യുന്നത്തിനുള്ള നടപടി ക്രമങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും സാമൂഹിക പ്രവര്‍ത്തകരായ നാസ് വക്കം, കെ.ഡി.എസ് എഫ് ഭാരവാഹികളായ ഷാഫി ചെടേക്കാല്‍, ബഷീര്‍ ഉപ്പള, ഫിറോസ്, അറഫാത്ത് സി.എച്ച്, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം നേതാക്കളായ അബ്ദുല്‍ സലാം മാസ്റ്റര്‍, നമീര്‍ ചെറുവാടി, ഖാലിദ് ബാഖവി എന്നിവര്‍ നേതൃത്വം നല്‍കി.

Similar News