ടെലിഫിലിം ആന്റ് മോഷന്‍ പിക്ച്ചര്‍ മേഖലയിലെ മിനിമം വേതനം: തെളിവെടുപ്പ് യോഗം വെള്ളിയാഴ്ച
തൃശൂര്‍: സംസ്ഥാനത്തെ ടെലിഫിലിം ആന്റ് മോഷന്‍ പിക്ച്ചര്‍ മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഈ മാസം 16ന് നടക്കും. തൃശ്ശൂര്‍ ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 നാണ് യോഗം ചേരുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള തൊഴിലാളി /തൊഴിലുടമ പ്രതിനിധികള്‍ തെളിവെടുപ്പ് യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്