ഫാഷിസ്റ്റ് ശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ മതേതര മനസ്സുകള്‍ ഐക്യപ്പെടണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2021-08-17 15:52 GMT

ദമ്മാം: ഹിന്ദുത്വ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളില്‍ നിന്നും രാജ്യം നേരിടുന്ന ഭീഷണികളെ പ്രതിരോധിക്കാനും പൂര്‍വികര്‍ നേടിത്തന്ന സ്വാതന്ത്ര്യത്തെ സംരക്ഷിച്ചു നിര്‍ത്താനും ജനാധിപത്യ മതേതര മനസ്സുകള്‍ ഐക്യപ്പെടണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സംഗമം ആഹ്വാനം ചെയ്തു. ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷികളായ ധീര ദേശാഭിമാനികളെ സ്മരിക്കുകായും, രാജ്യസ്‌നേഹ പ്രചോദിതമായ ക്വിസ് മത്സരവും പായസ വിതരണവും നടത്തിയാണ് സോഷ്യല്‍ ഫോറം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. പരിപാടിയില്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് പ്രസിഡന്റ് അന്‍ഷാദ് ആലപ്പുഴ അധ്യക്ഷത വഹിച്ചു. ഫോറം ദമ്മാം കേരള ഘടകം കമ്മിറ്റി അംഗം നസീര്‍ ആലുവ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ബ്ലോക്ക് സെക്രട്ടറി ഷജീര്‍ തിരുവനന്തപുരം, ജീലാമി കായംകുളം, സഹീര്‍ ബാബു, ഖാലിദ് തിരുവനന്തപുരം, കുഞ്ഞുമുഹമ്മദ് പറമ്പന്‍, സെയ്ഫുദ്ദീന്‍ തിരുവനന്തപുരം, ഷംസുദ്ദീന്‍ പൂക്കോട്ടുംപാടം സംസാരിച്ചു. ചടങ്ങില്‍ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

Similar News