വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഇരട്ടിപ്പിച്ച നടപടി; കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് സോഷ്യല്‍ ഫോറം ഒമാന്‍
മസ്‌കറ്റ്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിലനിന്നിരുന്ന യാത്രാ വിലക്ക് ഒമാന്‍ മന്ത്രാലയം നീക്കിയതോടെ ഏറെ സന്തോഷത്തിലാണ് പ്രവാസികള്‍. അതോടൊപ്പം ടിക്കറ്റ് നിരക്ക് വര്‍ധന പ്രവാസികളെ വളരെ പ്രതികൂലമായി ബാധിക്കും. യാത്ര നിരോധനം മൂലം മാസങ്ങളോളം നാട്ടില്‍ കുടിങ്ങിയ ചെറിയ വരുമാനക്കാരായവരെ വളരെ ഏറെ ബുന്ധിമുട്ടിലാക്കുന്ന രീതിയിലാണ് വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. നിലവില്‍ 300 റിയലിനും മുകളിലാണ് ടിക്കറ്റ് നിരക്ക്. 72 മണിക്കൂര്‍ മുന്‍പുള്ള പി സി ആര്‍ ടെസ്റ്റ് ചിലവ് പുറമെ വരും. ഗള്‍ഫ് സെക്ടറിലേക്ക് അധിക വിമാനങ്ങള്‍ അനുവദിച്ചു കൊണ്ട് നിലവിലെ തിരക്ക് ഒഴിവാക്കുകയും ടിക്കറ്റ് നിരക്ക് കുറയ്ക്കുവാനും സാധിക്കും. പ്രവാസികളെ ബാധിക്കുന്ന ഈ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും,ജനപ്രതിനിധികളും അടിയന്തര ഇടപെടലുകള്‍ നടത്തണമെന്ന് സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.